ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് കീഴില്‍വച്ച് ദൃശ്യങ്ങളെടുക്കും; ക്യാമറ ഹെല്‍മറ്റിനുള്ളില്‍; ഒടുവില്‍ യുവാവ് പിടിയിലായി

ഹെല്‍മറ്റിനുള്ളില്‍ സൂം ചെയ്ത ക്യാമറയുമായി മാളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പിടികൂടി. സംഭവം ഷോപ്പിംഗ് മാളിലെത്തിയ ഒരു യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. റാഞ്ചിയിലെ ന്യൂക്ലിയസ് മാളിലാണ് സംഭവം നടന്നത്.

സാധനങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സമീപത്തെത്തി യുവാവ് കൈയിലെ ഹെല്‍മെറ്റ് താഴ്ത്തി പിടിക്കുന്നത് കണ്ട പെണ്‍കുട്ടിയ്ക്ക് സംശയം തോന്നിയത്. സുഹൃത്തിനൊപ്പം ടാറ്റൂ കൗണ്ടറില്‍ നിന്ന പെണ്‍കുട്ടിയുടെ സമീപം താഴ്ത്തിപ്പിടിച്ച ഹെല്‍മെറ്റുമായി നിന്ന യുവാവിനെ ശ്രദ്ധിച്ചതോടെ ഇയാളുടെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് മനസിലായി.

ഇതേ തുടര്‍ന്ന് ഇയാളെ യുവതി തടഞ്ഞുനിറുത്തി ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യുവാവ് പരിഭ്രാന്തനായി. ടാറ്റൂ കൗണ്ടറില്‍ നിന്ന പെണ്‍കുട്ടിയും കൂടുതല്‍ ആളുകളും സംഭവത്തില്‍ ഇടപെട്ട് യുവാവിന്റെ ഫോണ്‍ പരിശോധിച്ചതോടെ അതില്‍ നിരവധി സ്ത്രീകളുടെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ യുവാവ് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. മാളിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ചുറ്റും കൂടി നിന്നവര്‍ യുവാവിനെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍