'അസ്വസ്ഥനല്ല, ഇന്ന് ബി.ജെ.പി ഡല്‍ഹിയില്‍ അധികാരത്തിലെത്തും'; മനോജ് തിവാരി

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരി. “അസ്വസ്ഥനല്ല, ഇന്നത്തെ ദിവസം ബിജെപിക്ക് സന്തോഷ ദിവസമായിരിക്കും. ഡല്‍ഹിയില്‍ ഞങ്ങള്‍ അധികാരത്തിലെത്താന്‍ പോകുന്നു.” മാധ്യമങ്ങളോട് സംസാരിക്കവേ മനോജ് തിവാരി പറഞ്ഞു. ബിജെപി 55 സീറ്റ് നേടിയാലും അതിശയിക്കേണ്ട എന്നും തിവാരി പറയുന്നു.

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. എങ്കിലും ബിജെപി 2015- ലേക്കാള്‍ നില മെച്ചപ്പെടുത്തി പിന്നാലെയുണ്ട്. ഒരിടത്ത് കോണ്‍ഗ്രസും മുന്നിലെത്തി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ലീഡ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നില്‍.

Read more

2015- ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.