കോവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ; അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്  

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ  സാമ്പത്തിക സഹായം. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായമാണ് അനുവദിച്ചത്. ടെസ്റ്റിംഗ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനും ആണ് സഹായം അനുവദിച്ചത്.

കൂടാതെ, ലബോറട്ടറി പ്രവർത്തനം, ഇന്ത്യൻ സ്ഥാപനങ്ങളിലെ പരീക്ഷണം, കോവിഡ് രോഗികളുടെ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ എന്നീ കാര്യങ്ങൾക്കും അടിയന്തര സഹായം ഉപയോഗിക്കാം. വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ലോകത്തെ വികസിത രാജ്യങ്ങൾക്ക് നൽകുന്ന ഒന്നാംഘട്ട സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് സഹായം. കൂടാതെ, 40 രാജ്യങ്ങൾക്ക് സഹായം അനുവദിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത 15 മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിനായി 160 ബില്ല്യൻ യു.എസ് ഡോളർ വിതരണം ചെയ്യുമെന്ന് ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അക്സൽ വാൻ ട്രോഡ്സെൻബർഗ് അറിയിച്ചു.

സൗത്ത് ഏഷ്യയിൽ കോവിഡ് പ്രതിരോധത്തിനായി അഫ്ഗാനിസ്ഥാന് 100 മില്യൻ ഡോളറും പാകിസ്ഥാന് 200 മില്യൻ ഡോളറും സഹായം നൽകാൻ ലോകബാങ്ക് അനുമതി നൽകിയിട്ടുണ്ട്.

Latest Stories

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും അഭിഷേകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്