'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന എന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് എതിരെ ശക്തമായ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മറ്റേതൊരു രാജ്യത്താണെങ്കിലും രാജ്യദ്രോഹ കുറ്റമായാണ് കണക്കാക്കപ്പെടുകയെന്നും അറസ്റ്റ് ഉണ്ടാകുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോഹന്‍ ഭാഗവതിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം രാജ്യദ്രോഹത്തിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആയതിനാലാണ് ആ പരാമര്‍ശ ശേഷവും ആര്‍എസ്എസ് മേധാവിയ്ക്ക് നേരെ നടപടി ഉണ്ടാകാത്തതെന്നും അയാള്‍ മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത് വിചാരണ നേരിടേണ്ടി വരുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നമുക്ക് ഒരു പ്രത്യേക സമയത്താണ് പുതിയ ആസ്ഥാനമന്ദിരം ലഭിക്കുന്നത് എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്.

 1947 ല്‍ ഇന്ത്യ ഒരിക്കലും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി ഇന്നലെ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നാണ് അയാള്‍ ഇന്നലെ പറഞ്ഞത്.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്താണ് താനും തന്റെ സംഘടനയും ചിന്തിക്കുന്നത്, ഭരണഘടനയെക്കുറിച്ച് എന്താണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ രാജ്യത്തെ അറിയിക്കാനുള്ള നാണംകെട്ട ധീരത ഇന്ന് മോഹന്‍ ഭാഗവതിന് ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന അസാധുവാണെന്ന് പ്രസ്താവിച്ചതിനാല്‍ തന്നെ മോഹന്‍ ഭാഗവത് ഇന്നലെ പറഞ്ഞത് രാജ്യദ്രോഹമാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെല്ലാം ഒരു മൂല്യവും ഇല്ലാത്തതാണെന്നാണ് അയാള്‍ പരസ്യമായി പറയുന്നത്. ഇതെല്ലാം പൊതുമധ്യേ വിളിച്ചു പറയാന്‍ അയാള്‍ക്ക് ഒരു മടിയുമില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. മറ്റേതൊരു രാജ്യത്തും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണെന്നും ഈ ആളുകള്‍ ആവര്‍ത്തിച്ച് തത്തപറയും പോലെ പറയുകയും അലറിവിളിയ്ക്കുകയും ചെയ്യുന്ന ഇക്കാര്യങ്ങള്‍, ഈ വിഡ്ഢിത്തങ്ങള്‍ കേള്‍ക്കുന്നത് നാം നിര്‍ത്തേണ്ട സമയമാണിതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിക്കാന്‍ മോഹന്‍ ഭഗവത് തിങ്കളാഴ്ച ഇന്‍ഡോറില്‍ എത്തിയിരുന്നു. ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം ‘പ്രതിഷ്ഠാ ദ്വാദശി’ ആയി ആഘോഷിക്കണമെന്ന് മോഹന്‍ ഭാഗവത് അവിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു പറയുകയായിരുന്നു.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ