ലഹരിയെ ജീവിതത്തില്‍ നിന്ന് തുരത്തുന്നവരാണ് ജീവിതത്തിലെ നായകന്‍മാര്‍. ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുഞ്ഞ് ഹീറോസ് വൈറലായിരിക്കുന്നത്. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ മെനക്കെടാറില്ല. ലഹരിയുടെ ഉന്മാദത്തില്‍ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം.
ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ അവരെ ശകാരിക്കുന്നതാണ് പതിവ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച് സ്‌കൂളിലെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചെരുപ്പുകള്‍ അദ്ധ്യാപകന് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്.
Read more
സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപകന്‍ സ്‌കൂളില്‍ നിന്ന് തന്റെ ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുട്ടികള്‍ വാഹനത്തിന് പിന്നാലെ ഓടി അദ്ധ്യാപകനെ ചെരുപ്പെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതിന് ശേഷം കുട്ടികളെ അഭിനന്ദിച്ചും അദ്ധ്യാപകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്.