ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രധാനമന്ത്രി മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി; 'നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും'

ബലാല്‍സംഗത്തിന് ഇരയായ തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തത്തില്‍ കത്തെഴുതി. പ്രതികള്‍ക്ക് ഉന്നത ബന്ധമുള്ളതിനാല്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.

കുറ്റക്കാര്‍ക്ക് ഉന്നതബന്ധമുള്ളതിനാല്‍ പോലീസ് കേസെടുക്കുന്നില്ല. പീഡിപ്പിച്ചവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമാണ് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടേയും അച്ഛന്റെയും പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ടുപേര്‍ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതിയില്‍ പറയുന്നത്.