കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) യുടെ ആഘോഷങ്ങളില്‍ പങ്കെടുത്ത് രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ആറിന് ഡല്‍ഹി സിബിസിഐയുടെ ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ സംഘടനയാണ് സിബിസിഐ. ആദ്യമായാണ് സിബിസിഇ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കുചേരുന്നത്.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.