2002-ല്‍ മോദിയെ പുറത്താക്കാന്‍ വാജ്‌പേയി തീരുമാനിച്ചിരുന്നു; അന്ന് രാജിവെയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി യശ്വന്ത് സിന്‍ഹ

നരേന്ദ്രമോദിയെ 2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നത്.

പുറത്താക്കാനുള്ള തീരുമാനം അന്ന്. വാജ്പേയി എടുത്തിരുന്നു എന്നാല്‍ അന്ന് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി മന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

2002ലെ ഗോദ്ര കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി രാജിവെയ്ക്കണമെന്നതായിരുന്നു വാജ്പേയിയുടെ തീരുമാനം.നാവിക സേനയുടെ യുദ്ധക്കപ്പലായിരുന്ന ഐഎന്‍എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ടാക്സിയായി ഉപയോഗിച്ചു എന്ന മോദിയുടെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് അതെല്ലാം അപ്രധാനമായ കാര്യങ്ങളാണ് എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ മറുപടി. നാവിക സേന മുന്‍ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും യശ്വന്ത് സിന്‍ഹ ഓര്‍മ്മിപ്പിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ