'കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി രാഷ്ട്രീയനീക്കം, ഉടനെ  തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി രാജീവ് ഗാന്ധിയുടെ റെക്കോഡ് തകര്‍ക്കും'; യശ്വന്ത് സിന്‍ഹ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി രാഷ്ട്രീയപരമായ നീക്കമാണെന്നും ഉടനെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജീവ് ഗാന്ധി നേടിയതിനേക്കാള്‍ വലിയ വിജയം ബി.ജെ.പിക്കുണ്ടാവുമെന്നും മുന്‍ ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമായ നീക്കമാണെന്നും ഇതുകൊണ്ട് ജമ്മു കശ്മീരില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. ചില പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ചെയ്തതാണ്. ഉടനെ ഒരു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1984-ല്‍ രാജീവ് ഗാന്ധി നേടിയ വിജയത്തെക്കാള്‍ വലിയ വിജയം ബി.ജെ.പിക്കുണ്ടാവും. രാജീവ് ഗാന്ധിയുടെ റെക്കോഡ് അവര്‍ തകര്‍ക്കും- യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.

1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 400-ലേറെ സീറ്റുകളില്‍ വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി. ഇതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സിന്‍ഹയുടെ അഭിപ്രായം.

കശ്മീരിലെ നടപടിയും നോട്ടുനിരോധനം പോലെ രാഷ്ട്രീയനീക്കമാണെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. നോട്ടുനിരോധനം ഒരിക്കലും സാമ്പത്തികപരമായ നടപടിയായിരുന്നില്ല. അത് കൃത്യമായ രാഷ്ട്രീയനീക്കമായിരുന്നു. കശ്മീരിലും അതുതന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം എന്‍.ഡി. ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍