യു.​പി​യി​ൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16-കാരി കൊല്ലപ്പെട്ട നിലയിൽ; പൊലീസിനെ​ കല്ലെറിഞ്ഞ്​ ജനം

ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16 കാരി കൊല്ലപ്പെട്ട നിലയിൽ. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. പുല്ല്​ വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​ നടത്തിയ തെരച്ചിലിലാണ്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസിന്​ നേരെ കല്ലെറിഞ്ഞു. ഒരു  പൊലീസ്​ ഉ​ദ്യാേഗസ്ഥന്​ പരിക്കേറ്റു.

അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്​ സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുകയാണെന്നും പൊലീസ്​ വിശദീകരിച്ചു.

ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയിൽ സമാനമായ സാഹചര്യങ്ങളിൽ രണ്ട്​ പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മ​റ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന്​ പെൺകുട്ടികളും കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന്​ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തുന്നത്​.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്