'വികസന വിരോധികള്‍ സാമുദായിക കലാപമുണ്ടാക്കുന്നു': ഹത്രാസ് സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ യോഗി ആദിത്യനാഥ്

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട  സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒപ്പം പൊലീസുകാര്‍ക്ക് ചില ഉപദേശങ്ങളും നല്‍കി മുഖ്യമന്ത്രി. ട്വീറ്റിലാണ് യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.

“വികസനം ഇഷ്ടപ്പെടാത്തവര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കും. ഈ കലാപങ്ങളുടെ മറവില്‍ അവര്‍ക്ക് രാഷ്ട്രീയ അപ്പം ചുട്ടെടുക്കാന്‍ അവസരം ലഭിക്കും, അതിനാല്‍ അവര്‍ പുതിയ ഗൂഢാലോചനകള്‍ നടത്തും.  ഈ ഗൂഢാലോചനകളെക്കുറിച്ച് പൂര്‍ണമായും ജാഗ്രത പുലര്‍ത്തി കൊണ്ട് വികസനവുമായി നമുക്ക് മുന്നോട്ടു പോവേണ്ടതുണ്ട്-അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഹത്രാസ് സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥിൻറെ ട്വീറ്റ്. ഈ വിഷയത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ പ്രതികരണം.

സംവാദത്തിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാവുന്നതാണെന്നും മറ്റൊരു ട്വീറ്റില്‍ യോഗി കുറിച്ചു. സ്ത്രീകളുമായും കുട്ടികളുമായും ദളിത് ആദിവാസികളുമായും ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന പൊലീസ് കുറച്ചു കൂടി സംവേദനക്ഷമതയോടെയും  പ്രത്യേക താത്പര്യത്തോടെയും ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.പി സര്‍ക്കാരും പൊലീസും ഹാഥ്റസ് കേസിലെ മേല്‍ജാതിക്കാരായ അക്രമികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീസുരക്ഷ ഉറപ്പാക്കാത്ത, ക്രമസമാധാനം തകര്‍ന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗി ആദിത്യനാഥിന് അര്‍ഹതയില്ലെന്നും രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. ഇന്ന് സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് സത്യഗ്രഹ സമരം ആരംഭിക്കും.

ഹത്രാസിലെ ദളിത് പെണ്‍കുട്ടി വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 14-നായിരുന്നു സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞുമാറ്റി. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. സെപ്റ്റംബര്‍ 30-ന് ഡല്‍ഹിയിലെ സഫ്ദര്‍ ജങ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി