ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതാദ്യമായാണ് ആദിത്യനാഥ് ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രാർത്ഥനക്ക് ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പിന്റെ ആദ്യ ചുവട് വെച്ചത്. അമിത് ഷായും പത്രിക സമർപ്പണത്തിന് ഒപ്പം ഉണ്ടായിരുന്നു. യോഗിയുടെ ഭരണത്തിൽ 25 വർഷത്തിന് ശേഷം യു.പിയിൽ നിയമവാഴ്ച ഉണ്ടായി എന്ന് ഷാ പറഞ്ഞു.
ഇതോടെ യു.പിയിൽ പോരാട്ടം കനക്കും. സംസ്ഥാനത്ത് സമാധാനം പുലരുന്നു എന്നതാണ് ബി.ജെ.പിയുടെ പ്രധാന തുറുപ്പു ചീട്ട്. യോഗിക്കെതിരെ പോലും എഫ്.ഐ.ആർ ഉണ്ടെന്നു സമാജ്‌വാദി പാർട്ടി തിരിച്ചടിക്കുന്നു. ബി.എസ്.പിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ അഖിലേഷ് യാദവ് എസ്.പിയിലേക്ക് ക്ഷണിച്ചു. ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളായാണ് യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read more