ലഖ്‌നൗ ലക്ഷ്മണ്‍ പുരിയാകുമോ? സൂചന നല്‍കി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്

യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിന്റെ പേര് യോഗി സര്‍ക്കാര്‍ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട് . ഈ പുതിയ ചര്‍ച്ചകള്‍ക്ക് കാരണം യോഗിയുടെ പുതിയ ട്വീറ്റാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെത്തിയപ്പോള്‍ സ്വാഗതം ചെയ്തുള്ള യോഗിയുടെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങള്‍ ലഖ്നൗവിന്റെ പേര് മാറ്റത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭഗവാന്‍ ലക്ഷ്മണിന്റെ പാവനമായ നഗരത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം എന്നാണ് മോദിയെ സ്വീകരിച്ച് യോഗി ട്വീറ്റ് ചെയ്തത്.

ഇതോടെ യോഗിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി്. ലഖ്നൗവിന്റെ പേര് വരും ആഴ്ചകളില്‍ ലക്ഷ്മണ്‍പുരി എന്നാക്കി മാറ്റുമെന്നാണ് സൂചന. ലഖ്നൗവില്‍ ലക്ഷ്മണിന്റെ പേരില്‍ വലിയ ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണ്‍പുരി എന്നോ ലഗാന്‍പുരി എന്നോ ലഖ്നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ലഖ്നൗവിലെ പല സ്ഥലങ്ങളുടെയും പേരുകള്‍ക്കൊപ്പം ലക്ഷ്മണ്‍ എന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ ചേര്‍ത്തുകഴിഞ്ഞു. ലക്ഷ്മണ്‍ തില, ലക്ഷ്മണ്‍ പുരി, ലക്ഷ്മണ്‍ പാര്‍ക്ക് എന്നിവയെല്ലാം സമീപകാലത്ത് ലഖ്നൗവില്‍ നിര്‍മിച്ചിട്ടുണ്ട്

Latest Stories

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്

ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ തുടരാം; വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ