പ്രണയിച്ചതിന് യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.

യുവാവിനെയും യുവതിയെയും വിജയപുര ജില്ലയിലെ സാലതഹള്ളിയിൽ ഒരു കുറ്റിക്കാടിന് സമീപം ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാനകൊലയാണെന്ന് പൊലീസിന് വ്യക്തമായത്. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സാലതഹള്ളി സ്വദേശിയായിട്ടുള്ള ഭാസവരാജ്‌ മഡിവാളപ്പ (22)യാണ് കൊല്ലപ്പെട്ട യുവാവ്. യുവതിക്ക് 19 വയസായിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ ബന്ധത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നു. യുവതിയുടെ ബന്ധുക്കൾ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ