നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; നായയ്ക്കും ഉടമസ്ഥനും യുവാവിൻ്റെ ക്രൂരമർദ്ദനം

നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല നായയെയും ഉടമസ്ഥരെയും യുവാവ് അടിച്ചു പരിക്കേൽപിച്ചു. ഡൽഹി പശ്ചിം വിഹാറിലാണ് സംഭവം. നായ കുരച്ചതിൽ കുപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടിക്കടിച്ച് പരുക്കേൽപ്പിച്ചതായാണ് പരാതി.

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എഎൻഐ പുറത്ത് വിട്ടു. ചുവന്ന ബനിയൻ ധരിച്ച യുവാവ് ദണ്ഡുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് കണ്ട് പിന്നാലെ എത്തുന്ന വീട്ടുടമസ്ഥനെയും ഭാര്യയെയും മകനെന്ന് കരുതുന്ന ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടിക്ക് മർദ്ദിക്കുന്നുണ്ട്.

അടിയേറ്റതിനെ തുടർന്ന് നായയും വീട്ടുകാരനും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ ഇതുവരേക്കും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

Read more

പരിക്കേറ്റ മൂവരും ചികിൽസയിലാണ്. അക്രമിച്ചയാൾ അയൽവാസിയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.