പശുക്കടത്തിന് അറസ്റ്റിലായ യുവാക്കളെ അക്രമികള്‍ വെടിവെച്ചു കൊന്നു; സംഭവം പൊലീസ് കസ്റ്റഡിയിലിരിക്കെ

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പശുക്കടത്തുകാരെ അക്രമികള്‍ വെടിവച്ചു കൊന്നു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് യുവാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതികളായ അക്ബര്‍ ബഞ്ചാര, സല്‍മാന്‍ ബഞ്ചാര എന്നിവരാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അസമിലെ കൊക്രജാര്‍ ജില്ലയിലാണ് സംഭവം. തീവ്രവാദികളുമായും കള്ളക്കടത്ത് സംഘമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന തോക്കുധാരികള്‍ ആക്രമണം നടത്തിയത്. രണ്ട് കള്ളക്കടത്തുകാര്‍ക്കും നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 10-12 മിനിറ്റോളം വെടിവയ്പ്പ് നീണ്ടു. ഇതിന് പിന്നാലെ പരിക്കേറ്റവരെ പൊലീസ് സറൈബീല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രണ്ട് പ്രതികളും മരിച്ചിരുന്നു.

കള്ളക്കടത്ത് വഴികള്‍ തിരിച്ചറിയാന്‍ പ്രതികളെ പൊലീസ് കൊണ്ടുപോയിരുന്ന സമയത്താണ് ആക്രമണം നടന്നത്. അക്രമികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പശുക്കടത്തുകാരുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊക്രജാര്‍ എസ്പി തുബെ പ്രതീക് വിജയ് കുമാര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശ് സ്വദേശികളാണ് മരിച്ച പ്രതികള്‍. എട്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്ന് എസ്പി പറഞ്ഞു. പരിക്കേറ്റ ഉദ്യോഗദസ്ഥരുടെ നില തൃപ്തികരമാണ്. പ്രദേശത്ത് നിന്ന് ഒരു എകെ 47 റൈഫിള്‍, 35 വെടിയുണ്ടകള്‍, 28 വെടിയുണ്ടകള്‍ ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ എന്നിവ കമ്‌ടെടുത്തിരുന്നു.

ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച കന്നുകാലികളെ മേഘാലയ വഴി ബംഗ്ലാദേശിലേക്ക് കടത്തിയതായി രണ്ട് കള്ളക്കടത്തുകാരും പൊലീസ് കസ്റ്റഡിയിലെ അന്വേഷണത്തിനിടെ വെളിപ്പെടുത്തിയിരുന്നു. ചില മതമൗലികവാദ സംഘടനകളും പാക്കിസ്ഥാനിലെ ഐഎസ്ഐയും ഈ നിയമവിരുദ്ധ വ്യാപാരത്തില്‍ പങ്കാളികളാണെന്നും അതില്‍ നിന്നുള്ള പണം ഈ സംഘടനകള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍