Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ന്യൂ ഇയര്‍ പാര്‍ട്ടിക്ക് കാമുകിമാരെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ മോഷണം; ഏഴ് യുവാക്കള്‍ അറസ്റ്റില്‍; മോഷ്ടിച്ചത് ആഢംബര ബൈക്കുകളും വിലയേറിയ സ്മാര്‍ട്ട്‌ഫോണുകളും

, 5:35 pm

ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ കാമുകിമാരെ ഇംപ്രസ് ചെയ്യിപ്പിക്കാനായി ബൈക്കുകളും സ്മാര്‍ട്ട്‌ഫോണുകളും മോഷ്ടിച്ച ഏഴ് യുവാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 44 മോഷണ കേസുകളാണ് ഇവര്‍ക്കെതിരേയുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് മോഷണമുതല്‍ കണ്ടെടുത്തു.

ആറ് ആഢംബര ബൈക്കുകള്‍, രണ്ട് സ്‌കൂട്ടറുകള്‍, 28 സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 7000 രൂപയും പൊലീസ് പിടിച്ചെടുത്തു.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച രീതിയിലാണ് ബൈക്കുകള്‍ കണ്ടെത്തിയത്. പിടികൂടി പ്രതികളില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ കാമുകിമാരെ ഇംപ്രസ് ചെയ്യിപ്പിക്കാനാണ് മോഷ്ടിച്ചതെന്ന് വ്യക്തമായത്.

Advertisement