ഗുരുദ്വാരയില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കൈകാലുകള്‍ കെട്ടിയിട്ട് നടത്തിയ മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍

പഞ്ചാബിലെ മോഗ ജില്ലയില്‍ ഗുരുദ്വാരയില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുരുസാര്‍ മാഡി സ്വദേശിയായ കരം സിങ് ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 16ന് നടന്ന ആക്രമണത്തിന് ശേഷം കരം സിങിനെ ഒരു കൂട്ടം ആളുകള്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുദ്വാരയില്‍ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയില്‍ പരിക്കേറ്റെന്നായിരുന്നു കരം സിങിനെ ആശുപത്രിയിലെത്തിച്ചവര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു കരം സിങ് മരിച്ചത്.

കരം സിങിന്റെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ കുടുംബം കാണുന്നത്. ഇതോടെയാണ് കുടുംബം കരം സിങിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് തിരിച്ചറിയുന്നത്. കരം സിങിന്റെ കൈകാലുകള്‍ കെട്ടിയിട്ട് ഒരു സംഘം ആളുകള്‍ വടികൊണ്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇതേ തുടര്‍ന്ന് വീഡിയോയില്‍ യുവാവിനെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കുടുംബം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ 16 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതായും ആക്ഷേപമുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ