പ്രതിഷേധം നേരിടാനെത്തിയ പൊലീസിന് ജനക്കൂട്ടത്തിന്റെ കല്ലേറ്; ഒടുവില്‍ രക്ഷകരായത് പ്രതിഷേധക്കാരിലെ തന്നെ യുവാക്കള്‍: വൈറലായി വീഡിയോ

രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുകയാണ്. അഹമ്മദാബാദില്‍ പ്രതിഷേധക്കാരെ നേരിടാനെത്തിയ പൊലീസുകാരെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷിച്ച് യുവാക്കള്‍. അഹമ്മദാബാദിലെ ഷാ ഇ ആലം പ്രദേശത്താണ് സംഭവം.

ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ എത്തിയ പൊലീസുകാരില്‍ ചിലര്‍ ഒരിടത്തു ഒറ്റപ്പെട്ടു പോകുന്നു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് പൊലീസുകാര്‍ രക്ഷ തേടി ഓടി. എന്നാല്‍ ഇതില്‍ നാലു പൊലീസുകാര്‍ രണ്ടു കടകളുടെ ഇടയില്‍ പെട്ടു പോയി. പിന്നെ അവര്‍ക്ക് നേരെ മാരക കല്ലേറാണ് ആള്‍ക്കൂട്ടം നടത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധക്കാരിലെ ഏഴോളം വരുന്ന യുവാക്കള്‍ ആ പൊലീസുകാര്‍ക്ക് രക്ഷകരായി.

ആള്‍ക്കൂട്ടത്തിനും പൊലീസ് സംഘത്തിനുമിടയില്‍ കയറി മറ തീര്‍ത്ത ഈ യുവാക്കള്‍ ആള്‍ക്കൂട്ടത്തോട് കല്ലെറിയരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്. ഏതായാലും പൊലീസുകാരെ പ്രതിഷേധക്കാര്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ