കാസര്‍ഗോഡ് അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നെന്ന് പ്രചാരണം; മുഖ്യമന്ത്രി പിണറായിക്ക് യെദ്യൂരപ്പയുടെ കത്ത്, പേര് മാറ്റം നിഷേധിച്ച് കേരള സർക്കാർ

കാസര്‍ഗോഡ് അതിര്‍ത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെയ്ക്കണന്നാവശ്യപ്പെട്ട്  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്യെ ദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കാസര്‍ഗോഡെയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പേര് മാറ്റല്‍ പ്രക്രിയ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത് ബാബുവും സംഭവം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഇത്തരമൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍ഗോഡും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍. കന്നഡ, തുളു ഭാഷകളില്‍ പേരുകളുള്ള ഗ്രാമങ്ങളുടെ സ്ഥലനാമമാണ് മാറ്റുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ ആരോപിച്ചു. “ഇതില്‍ പല ഗ്രാമങ്ങളുടെ പേരുകള്‍ക്കും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. ഈ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാരിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതിന് പിന്നില്‍ ഈ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഏകപക്ഷീയമായ തീരുമാനമായിരിക്കാമെന്ന് ഞാന്‍ കരുതുന്നു” യെദ്യൂരപ്പ കത്തില്‍ കുറിച്ചു.

അതേ സമയം ഇത്തരമൊരു നീക്കം രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് കര്‍ണാടക ആശങ്കയറിയിച്ചു. സ്വന്തം സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളുള്ള ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് ഉചിതമല്ല, കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം