Connect with us

KERALA

ഓഖിയുടെ ആഘാതത്തിൽ മൽസ്യ വിപണിയിൽ പ്രതിസന്ധി, ചാള വില 160 രൂപ

, 3:17 pm

ഒരു കിലോ ചാളയുടെ വില രണ്ടാഴ്ച്ച മുൻപ് 40 രൂപ. ഇപ്പോൾ 160 രൂപ. ചാളയുടെ കാര്യത്തിൽ ഇത് റെക്കോഡ് വിലയാണ്. ഓഖി ചുഴലിക്കാറ്റ് മൽസ്യ വിപണിയെ തകിടം മറിച്ചത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളവും തെറ്റിച്ചിരിക്കുന്നു. കടൽ മൽസ്യങ്ങളുടെ വരവ് ഏതാണ്ട് പൂർണ്ണമായി നിലച്ചിരിക്കുന്നു എന്ന് പറയാം. ആഴ്ചകൾക്ക് മുൻപ് 60 -70 രൂപയ്ക്കു കിട്ടിയിരുന്ന ചൂര [കൂടുത] ഇപ്പോൾ കൂട്ടണമെങ്കിൽ 200 രൂപയ്ക്കു മുകളിൽ നൽകണം. അയല അടക്കമുള്ള കൂടുതൽ വിറ്റഴിയുന്ന മൽസ്യങ്ങൾ മാർക്കറ്റിൽ കിട്ടാത്ത അവസ്ഥയുമുണ്ട്.

ഓഖി കൊടുമ്പിരിക്കൊണ്ട് നാശം വിതച്ച സമയത്തു ബോട്ടുകൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ചുഴലിക്കാറ്റ് പിൻവാങ്ങിയെങ്കിലും ബോട്ടുകൾ കടലിൽ പോകുന്നതിനുള്ള വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല. അതുകൊണ്ട് ഫിഷിംഗ് ഹാർബറുകളെല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ഇതാണ് കേരളത്തിലെമ്പാടും മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഹോട്ടലുകളിലും മൽസ്യ വിഭവങ്ങൾക്ക് വില ഉയർന്നു കഴിഞ്ഞു.

വൻകിട കോൾഡ് സ്റ്റോറുകളിലും മറ്റും സ്റ്റോക്കുള്ള മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. വിപണിയിൽ ലഭ്യമാകുന്ന ചാള [മത്തി ] പഴക്കം ചെന്നതാണെന്ന പരാതി വ്യാപകമായി തന്നെ ഉണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും മൽസ്യം എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന കിളി മീൻ, നത്തോലി, കൊഴുവ, കടൽ കറൂപ്പ്, കേര തുടങ്ങിയ മിക്ക ഇനങ്ങളും അപൂർവമാണ്. അതുകൊണ്ട് തന്നെ ഉള്ളതിന് തീവിലയും.

ബോട്ടുകൾ കടലിൽ പോയി തുടങ്ങിയാലും മൽസ്യവുമായി എത്താൻ ഏതാനും ദിവസം വേണ്ടി വരും. ആഴക്കടലിലേക്ക് പോകാൻ ഫിഷിംഗ് ബോട്ടുകാർക്ക് ഇനിയും ഭയപ്പാട് മാറിയിട്ടില്ല. അതുകൊണ്ട് വിപണികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് വ്യാപാരികൾ പറയുന്നു. അതിനിടെ, ഓഖി കടലിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. കാറ്റ് തീരക്കടലിൽ ആഞ്ഞുവീശിയതുകൊണ്ട് കടൽ ഇളകി മറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തീരക്കടലിലെ മൽസ്യകൂട്ടങ്ങൾ തൽക്കാലത്തേക്ക് ആഴക്കടലിലേക്ക് മാറി പോകാൻ ഇവർ സാധ്യത കാണുന്നു. സുനാമി അടിച്ചപ്പോൾ ഇത് സംഭവിച്ചിരുന്നു. സുനാമിക്ക് ശേഷം പല ഇനങ്ങളുടെയും ലഭ്യത പ്രകടമായി തന്നെ താഴ്ന്നിരുന്നു. ഇക്കുറിയും ഈ പ്രതിഭാസം ആവർത്തിക്കുമോ എന്ന കനത്ത ആശങ്ക മൽസ്യത്തൊഴിലാളികൾക്കിടയിൽ ഉണ്ട്. എന്തായാലും ഓഖി ചുഴലിക്കാറ്റ് മാഞ്ഞുപോയെങ്കിലും അതിന്റെ കടുത്ത പ്രത്യാഘാതം മൽസ്യവിപണിയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇതോടൊപ്പം കുറഞ്ഞ തോതിൽ മാർക്കറ്റിൽ എത്തുന്ന പുഴ- കായൽ മൽസ്യങ്ങളുടെ വിലയും കുതിച്ചുയർന്നു. കരിമീൻ വില 550 -600 രൂപ തോതിലായി. കണമ്പ്, തിരുത, കാളാഞ്ചി, വഴുത, പിലോപ്പി തുടങ്ങിയ ഇനങ്ങളുടെ വിലയും കുതിപ്പിലാണ്. ശരാശരി കേരളീയന് പോഷകങ്ങൾ നൽകുന്ന മൽസ്യവിഭവങ്ങൾ തത്കാലത്തേക്ക് അന്യമായിരിക്കുകയാണ്. ഇതോടൊപ്പം വിപണിയിൽ സംഭവിച്ച മറ്റൊരു മാറ്റം കോഴി വിലയിൽ ഉണ്ടായ മുന്നേറ്റമാണ്. കഴിഞ്ഞ ആഴ്ച 80 രൂപയായിരുന്ന വില ഇപ്പോൾ 90 രൂപയാണ്. മൽസ്യ വില വൻ തോതിൽ ഉയർന്നതാണ് കോഴിയുടെ വിലയും കൂട്ടിയത്.

We The People

Don’t Miss

SOCIAL STREAM2 mins ago

‘ഉറക്കം ഉണരുമ്പോള്‍ നിങ്ങളും താമരപ്പാര്‍ട്ടിയില്‍ അംഗമായേക്കാം’

യുവമോര്‍ച്ചയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് രാജീവ് പള്ളത്ത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉറക്കമുണര്‍ന്ന രാജീവ് പള്ളത്ത് കണ്ടത് താനും യുവമോര്‍ച്ചയില്‍ അംഗമായതാണ്. തന്റെ അറിവോ...

BOLLYWOOD6 mins ago

സല്‍മാന്‍ഖാനോട് ‘നോ’ പറഞ്ഞ് ലോകസുന്ദരി മാനുഷി ചില്ലാര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം തള്ളിക്കളയുന്ന നടിമാര്‍ കുറവായിരിക്കും. എന്നാല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ഖാന്‍ത്രയങ്ങളില്‍ ഒരാളായ സല്‍മാന്‍ ഖാനോട് ‘നോ’...

HOLLYWOOD22 mins ago

സിനിമാ ലോകത്ത് മറ്റൊരു അത്ഭുത കാഴ്ചയൊരുക്കാന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയ്‌ലര്‍ എത്തി

ജുറാസിക് പാര്‍ക്ക്, ഇന്ത്യാന ജോണ്‍സ്, ജാസ്, ഇ.ടി, എം.ഐ, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്നിങ്ങനെ സാങ്കേതികത്തികവും കഥാമൂല്യവും ഒത്തിണങ്ങിയ കിടിലന്‍ ചിത്രങ്ങള്‍ സിനിമാ ലോകത്തിന് നല്‍കിയ സ്റ്റീവന്‍...

NATIONAL45 mins ago

ട്രയിന്‍ പാഞ്ഞ് കയറി ആനക്കൂട്ടം ചെരിഞ്ഞു; ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന് കുട്ടിയാന തെറിച്ച് വീണു

അസമില്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അഞ്ച് ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി. അസമിലെ...

KERALA47 mins ago

ഉത്സവത്തിനിടെ ആര്‍എസ്എസ് അതിക്രമം: ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞ പ്രതിഷേധം

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞം. കോട്ടയം ചങ്ങനാശേറി തൃക്കൊടിത്താനം മഹാക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ദീപമഹോത്സവത്തില്‍...

CRICKET54 mins ago

വീണ്ടും ധോണിയുടെ കരുത്തന്‍ സിക്‌സുകള്‍!

ധരംശാലയില്‍ ഇന്ത്യ അപ്രസക്തമായപ്പോഴാണ് എംഎസ് ധോണി തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. 29ന് ഏഴ് എന്ന നിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തുമ്പോഴായിരുന്നു...

CELEBRITY TALK60 mins ago

കല്യാണിയുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന് കണ്ണു നിറഞ്ഞ് പോയി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം നടത്തുകയാണ്. നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകന്‍. ഹലോയുടെ...

FOOTBALL1 hour ago

കലിപ്പ്, കട്ട കലിപ്പ്! ഫുട്‌ബോളിനെ നാണക്കേടിലാക്കി ജോസ് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു...

KERALA1 hour ago

വാര്‍ത്താ അവതാരകര്‍ വിശ്വാസികളെ ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ടി പി രാമകൃഷ്ണന്‍

വാര്‍ത്താ അവതാരകര്‍ സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ്...

FILM DEBATE1 hour ago

‘അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ’

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍...

Advertisement