പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

അർദ്ധരാത്രിയിൽ പാലക്കാട്ടെ കോൺഗ്രസ്സ് നേതാക്കൾ താമസിച്ച ഹോട്ടലിലെ പരിശോധന സിപിഎം-ബിജെപി നാടകമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. റെയ്‌ഡിൽ അടിമുടി ദുരൂഹതയാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണ് പരിശോധനയെന്നും രാഹുൽ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. കൂടാതെ ഹോട്ടലിലെ സിസിടിവിയും പരിശോധിക്കട്ടെയെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും രാഹുൽ വ്യക്തമാക്കി.

പൊലീസ് റെയ്‌ഡിൻ്റെ വിവരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പൊലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് റെയ്‌ഡിൽ സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചുവെന്ന് ടിവി രാജേഷും ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചെന്ന് പ്രഫുൽ കൃഷ്ണയും പറഞ്ഞിട്ടുണ്ട്. കാന്തപുരം മുസ്‌ലിയാരെ കാണുന്നതിനായി താൻ കോഴിക്കോടേക്ക് വന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

അതേസമയം പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെപി മുസ്‌തഫയുടെ ഹോട്ടലാണ് കെപിഎം ഹോട്ടലെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോഴിക്കോടേക്ക് താൻ പോകുന്ന യാത്രയിൽ ദുരൂഹത ആരോപിക്കാതിരിക്കാനാണ് അതിൻ്റെ കാരണം താൻ പറഞ്ഞത്. ഡിവൈഎഫ്ഐക്കാരുടെ മുറി പരിശോധിച്ചതിൽ ബിജെപിക്കോ, ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിനോ പ്രതിഷേധമില്ല. മുൻകൂട്ടി തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും ഒരുമിച്ച് പ്രതിഷേധിച്ചതെന്നും രാഹുൽ പറഞ്ഞു.

Latest Stories

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്

പാതിരാ റെയ്‌ഡ്‌; കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം, സംയമനം പാലിക്കണമെന്ന് നേതാക്കൾ

രാമനായി രണ്‍ബീര്‍, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

'സിപിഎം- ബിജെപി ഡീൽ ഉറപ്പിച്ചതിന്റെ ലക്ഷണം'; പാലക്കാട് റെയ്ഡ് പിണറായി വിജയൻ സംവിധാനം ചെയ്തതെന്ന് കെസിവേണുഗോപാല്‍

അവന്മാർ രണ്ട് പേരും കളിച്ചില്ലെങ്കിൽ ഇന്ത്യ തോൽക്കും, ഓസ്‌ട്രേലിയയിൽ നിങ്ങൾ കാണാൻ പോകുന്നത് ആ കാഴ്ച്ച; വെളിപ്പെടുത്തി മൈക്കൽ വോൺ

'ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി'; പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

രോഹിത് അപ്പോൾ വിരമിച്ചിരിക്കും, ഇന്ത്യൻ നായകന്റെ കാര്യത്തിൽ വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്

പോപ്പുലര്‍ വോട്ടും ഇലക്ടറല്‍ വോട്ടും: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ത്?; ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ട്രംപിനെ തുണയ്ക്കുമോ?

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി