പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ നടക്കാത്തതരത്തിലുള്ള ആക്രമങ്ങളാണ് ഉണ്ടായത്. മുഖം മൂടി ആക്രമങ്ങള്‍ വരെയുണ്ടായി. അക്രമം നടത്തിയ കുറെ പേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഇതിനെതിരെയുണ്ടാകുമെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ്അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അക്രമം നടത്തിയവരെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കൂടെ നിര്‍ത്തിയവര്‍ ഇതൊക്കെ ആലോചിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കിലും നോക്കിലും അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യുന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടും തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണം.
Read more
രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ ചില ആക്രമങ്ങളെ മാത്രം ഒത്താശ ചെയ്യുന്ന രീതിയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആക്രമങ്ങളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.