പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ മുഖ്യമന്ത്രി, നടന്നത് ആസൂത്രിത അക്രമണങ്ങളെന്നും പിണറായി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ നടക്കാത്തതരത്തിലുള്ള ആക്രമങ്ങളാണ് ഉണ്ടായത്. മുഖം മൂടി ആക്രമങ്ങള്‍ വരെയുണ്ടായി. അക്രമം നടത്തിയ കുറെ പേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഇതിനെതിരെയുണ്ടാകുമെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ്അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അക്രമം നടത്തിയവരെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കൂടെ നിര്‍ത്തിയവര്‍ ഇതൊക്കെ ആലോചിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കിലും നോക്കിലും അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യുന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടും തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണം.

രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ ചില ആക്രമങ്ങളെ മാത്രം ഒത്താശ ചെയ്യുന്ന രീതിയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആക്രമങ്ങളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു