പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച
പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ചരൺജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ ക്രമസമാധാന നില മോശമാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.
‘ആം ആദ്മി അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയുടെ ആയാലും സാധാരണക്കാരുടെ ആയാലും സുരക്ഷ ഉറപ്പാക്കും’. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സിഖ് സമുദായത്തിൽ നിന്നായിരിക്കുമെന്ന് കഴിഞ്ഞ വർഷം പാർട്ടി ദേശീയ കൺവീനർ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കോൺഗ്രസും ബാദൽ കുടുംബവും ചേർന്ന് പഞ്ചാബ് കൊള്ളയടിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി വിമർശിച്ചു. ഈ കൂട്ടുകെട്ടിന് അവസാനമാകുമെന്നും സമൃദ്ധിയുടെ കാലം വരുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നും വോട്ടെണ്ണൽ മാർച്ച് 10 നും നടക്കും.