ഭരണഘടനയ്ക്കും സൈന്യത്തിനും ശേഷം ഇന്ത്യക്കാരെ സുരക്ഷിതമാക്കുന്നത് ആര്‍എസ്എസ് എന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി.തോമസ്

ഭരണഘടനക്കും ജനാധിപത്യത്തിനും പിന്നീട് സൈന്യത്തിനും ശേഷം ഇന്ത്യന്‍ ജനതയെ സുരക്ഷിതമാക്കി നിര്‍ത്തുന്ന ഘടകം ആര്‍ എസ് എസ് ആണെന്ന് റിട്ടയേഡ് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. മതേര ആശയം മതത്തില്‍ നിന്ന് വേര്‍പെടുത്തരുതെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. കോട്ടയത്ത് ആര്‍ എസ് എസ് പരിശീലകരുടെ ടെയ്‌നിംഗ് ക്യാമ്പില്‍ പങ്കെടുത്ത് സംസാരക്കവെയാണ് ജസ്റ്റിസ് ഇങ്ങനെ ഒരു പാരാമര്‍ശം നടത്തിയത്.

അടിയന്തിരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച ഏതെങ്കിലും സംഘടനയ്ക്ക് താന്‍ ക്രെഡിറ്റ് നല്‍കുന്നുണ്ടെങ്കില്‍ അത് ആര്‍ എസ് എസിനാണെന്നും ജസ്റ്റിസ് തോമസ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യസംരക്ഷണത്തിന് ഉന്നല്‍ നല്‍കിയാണ് സംഘം അംഗങ്ങള്‍ക്ക് ശിക്ഷണം നല്‍കുന്നത്. പാമ്പുകള്‍ക്ക് വിഷം സ്വയം പ്രതിരോധത്തിനുള്ള ആയുധമാണെന്നും ജസ്റ്റിസ് പറഞ്ഞു. അതുപോലെ മനുഷ്യന്റെ ശക്തി മറ്റാരെയെങ്കിലും ആക്രമിക്കാനുള്ളതല്ല. ശാരീരീക ശക്തി അക്രമങ്ങളെ തടയുന്നതിന് വേണ്ടിയാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആര്‍ എസ് എസിനെ താന്‍ അഭിനന്ദിക്കുന്നു.

ആര്‍ എസ് എസിന്റെ കായിക പരിശീലനം രാജ്യവും സമൂഹവും ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാനുള്ളതാണെന്ന് താന്‍ മനസിലാക്കുന്നു. “എന്തുകൊണ്ട് ഇന്ത്യയില്‍ ആളുകള്‍ സുരക്ഷിതമാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും നമുക്ക് ഒരു ഭരണഘടനയുണ്ട്. ഇവിടെ ജനാധിപത്യമുണ്ട്. സൈന്യമുണ്ട്. നാലാമത് ആര്‍ എസ് എസുമുണ്ട്. അടിയന്തിരവാവസ്ഥയില്‍ ആര്‍ എസ് എസിന്റെ ശക്തമായതും ആസുത്രിതവുമായ പ്രവര്‍ത്തനം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് മനസിലായിരുന്നു. ഇത് കൂടുതല്‍ കാലം നീട്ടാനാവില്ലെന്ന് അവര്‍ക്കറിയാമാായിരുന്നു.”ജസ്റ്റിസ് പറഞ്ഞു. മതേതര ആശയത്തെ മതത്തില്‍ നിന്ന് വേര്‍പിരിക്കാനാവില്ല. ന്യൂനപക്ഷങ്ങള്‍ ഇത് അവരുടെ സുരക്ഷക്കായി ഉപയോഗിക്കുന്നു.പക്ഷെ മതേരത്വം എന്ന ആശയം അതിലുപരി മറ്റെന്തോ ആണ്. ഒരോ വ്യക്തിയുടേയും അന്തസ് പരിരക്ഷിക്കപപ്പെടണമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.