ഞാന്‍ തീവ്രവാദിയല്ല, യഥാര്‍ത്ഥ രാജ്യസ്‌നേഹി, എല്ലാവരും ആംആദ്മിയില്‍ ചേരണം: അരവിന്ദ് കെജ്‌രിവാൾ

പഞ്ചാബില്‍ ആംആദ്മി വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിജയം ഉറപ്പായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. കേവലമൊരു പാര്‍ട്ടിയല്ല ആംആദ്മി, വിപ്ലവത്തിന്റെ പേരാണെന്നും എല്ലാവരും ചേരണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു തീവ്രവാദിയല്ലെന്നും രാജ്യത്തിന്റെ മകനും യഥാര്‍ത്ഥ രാജ്യസ്നേഹിയുമാണെന്നും കെജ്രിവാള്‍ പറഞ്ഞു. നേരത്തെ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ചും കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.
നിലവില്‍ 92 സീറ്റുകളിലാണ് ആംആദ്മി മുന്നിട്ട് നില്‍ക്കുന്നത്. 18 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍. 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആംആദ്മിയെ അഭിന്ദിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. എ.എ.പിക്ക് അഭിനന്ദനങ്ങള്‍,’ നവ്‌ജ്യോത് സിദ്ദു ട്വീറ്റ് ചെയ്തു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്