മകനെ മന്ത്രിയാക്കാന്‍ ബാലകൃഷ്ണ പിള്ളയുടെ നിര്‍ണായക നീക്കം; കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക്

കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളായ ആര്‍. ബാലകൃഷ്ണ പിള്ള എന്‍.സി.പിയിലേക്ക്. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ ഭാഗമായി ജനുവരി ആറിന് ശരത് പവാറുമായി കൂടുക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുബൈയില്‍ നടത്തുന്ന ചര്‍ച്ചയില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും പങ്കെടുക്കും. പാര്‍ട്ടിക്ക് മന്ത്രി സ്ഥാനത്തിണനു വേണ്ടിയുള്ളതാണ് പുതിയ നീക്കം.

Read more

എന്‍.സി.പിയുടെ രണ്ട് ആകെയുള്ള രണ്ട് എം.എല്‍.എമാരുടെയും മന്ത്രി സ്ഥാനം തെറിച്ചിരുന്നു. ഫോണ്‍കെണി കേസില്‍ എകെ ശശീന്ദ്രനും കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കും മന്ത്രി സ്ഥാനം ന്ഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (ബി)യും എന്‍.സി.പിയും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എം.എല്‍.എയും പിള്ളയുടെ മകനുമായ ഗണേഷ് കുമാറിനെ മന്ത്രിസഭയി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാര്‍ത്ത കേരള കോണഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള നിഷേധിച്ചു. വാര്‍ത്ത അസംബന്ധമാണെന്നും ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലന്നും അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.