Connect with us

POLITICS

പാര്‍ട്ടി മന്ത്രിമാരെ ‘കുത്തി’ സിപിഐ ജില്ലാ സമ്മേളനം; ‘വി.എസ്. സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങ്, ഇ. ചന്ദ്രശേഖര്‍ വായ പോയ കോടാലി’

, 5:19 pm

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിനിധികള്‍. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നും, വായ പോയ കോടാലിയാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.
വനം വകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭരണം നടത്തുന്നത് ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ്. റവന്യുവനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മണിക്കുമെതിരെയുള്ള റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നതു സംശയങ്ങളുയര്‍ത്തുന്നു. താനാണ് സര്‍ക്കാരെന്നാണു പിണറായി വിജയന്റെ ഭാവം. ജില്ലയില്‍ എല്‍ഡിഎഫിലെ മുന്നണി ബന്ധം അങ്ങേയറ്റം വഷളാണ്. ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ സംരക്ഷകനാണു മന്ത്രി മണിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രശ്‌നം വരുമ്പോള്‍ സിപിഎമ്മിന്റെ, പ്രത്യേകിച്ച് മന്ത്രി എം.എം.മണിയുടെ മട്ടും ഭാവവും മാറുമെന്നും ജോയ്‌സ് ജോര്‍ജ് എംപിയെ മറയാക്കി കൊട്ടാക്കമ്പൂര്‍ മേഖലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും സംരക്ഷിക്കാനാണു മണി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Don’t Miss

CRICKET7 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK10 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL16 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES17 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE42 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS45 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL48 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL48 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA49 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....

NATIONAL53 mins ago

അന്യ സ്ത്രീകളുമായി ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്. അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയുടെ...