സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ സമ്മേളനം; 'പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല'

സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലുമാണ് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎല്‍എമാര്‍, പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ എംഎല്‍എമാര്‍ക്കെതിരായ വിമര്‍ശനം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ശരിവെച്ചു.

എംഎല്‍എയ്‌ക്കെതിരായ വിമര്‍ശനം കൂടാതെ കീഴാറ്റൂരിലെ സമരത്തിന് ഒപ്പം നിന്ന സിപിഐയ്‌ക്കെതിരേയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. സമരവുമായി ബന്ധപ്പെട്ട് സിപിഐഎം സര്‍ക്കാരിന്റെ താല്‍പര്യത്തിന് ഒപ്പം നിന്നപ്പോള്‍ സിപിഐ എതിര് നില്‍ക്കുകയാണ് ചെയ്തതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയര്‍ത്തിയത്.

സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി ആവശ്യമായിരുന്നോ എന്ന സംശയമുണ്ട്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തല്‍ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമര്‍ശനം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളില്ലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിലും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നു നവംബര്‍ 11നു ചേര്‍ന്ന സംസ്ഥാന സമിതിയാണു വിമര്‍ശനമുന്നയിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ