മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്കില്ല; ലൈക്ക് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നവമാധ്യമ സെല്‍ രൂപികരിക്കുന്നു

മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പ്രത്യേക നവമാധ്യമ സെല്‍ രൂപികരിക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടുന്നതിനുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസായിരിക്കും ഇക്കാര്യങ്ങള്‍ ഏകീകരിപ്പിക്കുക.

ദൃശ്യ-പത്ര മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവഗണിക്കുന്നത് തടയാനാണ് പ്രത്യേക നീക്കം. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മന്ത്രിമാരുടെ പേജുകള്‍ക്ക് റീച്ച് വളരെ പിന്നിലാണ്. 6.17 ലൈക്കുമായി ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്ക് ലൈക്കുകളില്‍ ഒന്നാമന്‍. തെട്ടുപിന്നിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിന് 5.97 ലക്ഷം ലൈക്കുകളാണ് ഉള്ളത്.

ഡോ. കെ.ടി ജലീലിന് 1.65 ലക്ഷം ലൈക്കുകളാണ് ഉള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന് 1.11 ലക്ഷം ലൈക്കുകളും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 36850 ലൈക്കുമാണുള്ളത്. ലൈക്കുകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഭഷ്യ സിവില്‍ സപ്ലൈയിസ് മന്ത്രി പി. തിലോത്തമനാണ്, 2393 ലൈക്കുകളാണ് മന്ത്രിക്ക് ആകെയുള്ളത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് 7210 ലൈക്കുകളാണ് ഉള്ളത്.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ