പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന “ജയ്‌ഹോ” മോഡല്‍ പദയാത്രകള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നിര്‍ദേശം വന്നേക്കും. ഇതിന് മുന്നോടിയായി യാത്രയുടെ ഇതുവരെയുള്ള പൂര്‍ണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ മേലനങ്ങാതെ പോസ്‌റററുകളില്‍ മാത്രം “സജ്ജീവ” മാകുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര തലവേദനയാകും. ശ്രീകണ്ഠന്റെ ജയ്‌ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാനാണ് എ ഐ സി സി ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.ആണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് യാത്രയിലുടനീളം നടത്തുക. ഗ്രാമങ്ങള്‍ തോറുമുള്ള കാല്‍നട യാത്രയില്‍ ഇതുവരെ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ടെന്നുള്ളതാണ് നേതൃത്വത്തെ ആവേശം കൊള്ളിക്കുന്നത്.
“ജയ്‌ഹോ” യാത്രയിലൂടെ രണ്ടര വര്‍ഷമായി കോണ്‍ഗ്രസുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവന്നുവെന്നു വിവിധ കക്ഷികളില്‍ നിന്നായി ഇതിനകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നതായും ശ്രീകണ്ഠന്‍ പറയുന്നു.
തൃത്താല നിയോജക മണ്ഡലത്തിലൂടെയുളള പര്യടനത്തിന്് വി ടി ബലറാം എം എല്‍ എ പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം അണിചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദയാത്രയില്‍ 8 കി.മീ. ദൂരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.