തൃക്കാക്കര തിരഞ്ഞെടുപ്പില്‍ നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.സിക്‌സ് അടിച്ച് ജയിക്കും, കോട്ടകള്‍ തകരുമെന്നും ജോ ജോസഫ് പറഞ്ഞു.
രാവിലെ ഏഴ് മണിമുതല്‍ ജനം, വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലെത്തിയിരിക്കുകയാണ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടര്‍മാരുണ്ട്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്. പോളിങ് സ്റ്റേഷനുക
വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read more
കുത്തക മണ്ഡലം കൈവിടാതിരിക്കാന്‍ യുഡിഎഫും, യുഡിഎഫ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫും രംഗത്തിറക്കിയത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെ തന്നെയാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്