Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

POLITICS

വിമര്‍ശനവുമായി വീണ്ടും കാനം; ‘മുന്നണിയില്‍ തങ്ങള്‍ പറയുന്നതു മാത്രമാണു ശരി എന്ന ധാരണ വേണ്ട; രാജ്യത്തെ ഇടതുപക്ഷ ഐക്യം ദുര്‍ബലം’

, 5:36 pm

രാജ്യത്തെ ഇടതുപക്ഷ ഐക്യം ദുര്‍ബലമാണെന്നും മുന്നണിയില്‍ തങ്ങള്‍ പറയുന്നതു മാത്രമാണു ശരി എന്ന ധാരണ ആര്‍ക്കും വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം സിപിഐ ഐക്യം വര്‍ധിപ്പിക്കാന്‍ ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ രാഷ്ട്രീയ ശത്രുവിനെ കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. സിപിഐ മുന്നണി മര്യാദ ലംഘിച്ചെന്ന് ചിലര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദിച്ച കാനം, മുന്നണി മര്യാദ എന്താണെന്ന് നിര്‍വചിക്കണമെന്നും ആവശ്യപ്പെട്ടു.

ഇരിട്ടിയില്‍ നടക്കുന്ന സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മുന്നണി മര്യാദയെന്നു നിശ്ചയിക്കണം. ഇതുവിട്ടുള്ള തീരുമാനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും കാനം പറഞ്ഞു.

Advertisement