നാരായണഗുരുവിന്റേതിന് പകരം ശങ്കരാചാര്യരുടേത് വേണമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം; റിപ്പബ്ലിക് ദിനത്തിൽ നിശ്ചല ദൃശ്യമില്ലാതെ സംസ്ഥാനം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമര്‍പ്പിച്ച നാരായണഗുരുവിന്റെ നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി.

പകരം ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യമാണ് കേരളം സമര്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച നിശ്ചല ദൃശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നു.

2020ൽ കേരളത്തിന്റെ ഫ്‌ളോട്ട് നിരസിക്കപ്പെട്ടപ്പോൾ, കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് അന്നത്തെ നിയമമന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. കേരള കലാമണ്ഡലം, വള്ളംകളി, ആന, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം എന്നിവ ഉൾക്കൊള്ളുന്ന ഒരു ദൃശ്യമാണ് അന്ന് സംസ്ഥാനം സമർപ്പിച്ചത്. 2013 ൽ കേരളം മികച്ച ദൃശ്യത്തിനുള്ള സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. (ചിത്രത്തിന് കടപ്പാട്: മാതൃഭൂമി)

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി