Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

POLITICS

അങ്ങയുടെ സത്യവും നീതിയും ഇനി തമിഴ്‌നാടിനു മുഴുവന്‍ ലഭിക്കട്ടെ ;കമല്‍ഹാസന് ആശംസകളുമായി ശ്രുതി

, 11:28 pm

നടന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ തമിഴകത്തു നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇപ്പോഴിതാ ശ്രുതി ഹാസനും പിതാവിന് അഭിനന്ദനമറിയിച്ച രംഗത്ത് വന്നിരിക്കുന്നു. രാഷ്ട്രീയ നവീകരണത്തിന് മുന്നിട്ടിറങ്ങുന്ന എന്റെ പിതാവിന് എല്ലാവിധ ആശംസകളും നേരുന്നു. .സത്യത്തോടും നീതിയോടുമുള്ള ദൃഢതയും സ്ഥിരോത്സാഹവും കുടുംബത്തില്‍ കണ്ടു വളര്‍ന്ന എനിയ്ക്ക് ഇനി അതിന് തമിഴ്‌നാടെന്ന വലിയ കുടുംബം മുഴുവന്‍ സാക്ഷിയാകാന്‍ പോകുന്നതില്‍ സന്തോഷമേയുള്ളു. ശ്രുതി ഹാസന്‍ പറഞ്ഞു.

മധുരയില്‍ നടന്ന പൊതു ചടങ്ങിലാണ് മക്കല്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പേര് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ് ചുവപ്പ് കോംപിനേഷനിലുള്ള പാര്‍ട്ടി ഫ്ളാഗും അദ്ദേഹം അനാവരണം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ സമാനന്തര രാഷ്ട്രീയധാരയില്‍നില്‍ക്കുന്നവരുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രഖ്യാപനവേദിയില്‍ ശ്രദ്ധേയമായി.

Advertisement