തമ്മിലടിയെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ ഇവരൊരുമിച്ച്‌:തമിഴ്‌നാട് എം എല്‍ എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു

തമിഴ്‌നാട്ടില്‍ എം എല്‍ എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ നീക്കം. ഇതിനായുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. നിലവില്‍ 55,000രൂപ പ്രതിമാസ ശ്മപളമുള്ളത് 1.05രൂപയായി വര്‍ധിപ്പിക്കുന്ന ബില്‍ ആണിത്.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. അതോടൊപ്പം തന്നെ മുന്‍ എം എല്‍ എമാരുടെ പെന്‍ഷന്‍ തുക 12000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്യും.