വിഷമങ്ങള്‍ ഇല്ലാതിരിക്കാന്‍ ഞാന്‍ ഇന്ന് ജനിച്ച കുഞ്ഞല്ലല്ലോ; എന്തായാലും ആ കരുതല്‍ വീരനെ താന്‍ ബ്ലോക്ക് ചെയ്‌തെന്ന് നടി

സോഷ്യല്‍ മീഡിയയിലൂടെ ഒരു വ്യാജനില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി അശ്വതി. സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അശ്വതി. നിരവധി പരമ്പരകളില്‍ അഭിനയിച്ച് മലയാളി മനസില്‍ ഇടം നേടിയ നടിയാണ് അശ്വതി. ഇപ്പോള്‍ താരം വിദേശത്താണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ റിവ്യൂകളിലൂടേയും ഈ അടുത്ത് അശ്വതി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ചൊരു മെസേജിനെ കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെ കുറിച്ചുമാണ് അശ്വതി തുറന്നെഴുതിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്-

”എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ATC യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനസ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്. ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരയ്ക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി” അശ്വതി പറയുന്നു. തനിക്ക് ലഭിച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി. c u later പറഞ്ഞു ബ്ലോക്ക് ചെയ്തു. എന്തായാലും ഒന്നെനിക്ക് ബോദ്ധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്.
മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

തനിക്ക് ലഭിച്ച മെസേജിന്റെ സക്രീന്‍ ഷോട്ട് താരം പങ്കുവെച്ചിട്ടുണ്ട്. എന്തൊക്കെ ഒരുപാട് ദുഃഖം ഉള്ളത് പോലെ എന്നാണ് ഒരു മെസേജ്. ഇതിന് മറുപടിയായി സി യു ലേറ്റര്‍ എന്ന് അശ്വതി മെസേജ് അയച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴും നിര്‍ത്താന്‍ കൂട്ടാക്കാത്തയാള്‍ തുടര്‍ന്നും മെസേജ് അയക്കുകയാണ്. ശല്യം ആയി അല്ലേ, സോറി, ഓപ്പണ്‍ ആയിട്ട് ചോദിച്ചു എന്ന് ഉള്ളൂ, അവോയ്ഡ് ആക്കിയാലും ആ കണ്ണിനോടുള്ള കടുത്ത ആരാധന തന്നെ, എന്ത് തന്നെ ആയാലും ഒരുപാട് ദുഃഖം ഉണ്ട് ആ നല്ല മനസില്‍, ആരോടും ഒന്നും പറയുക ഇല്ല എന്നും ഈ വ്യക്തി മെസേജ് അയച്ചിട്ടുണ്ട്.

പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ”ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അശ്വതി നല്‍കിയ മറുപടി ”ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. ഇതേ വ്യക്തി മറ്റൊരു ആക്ടര്സ്സിന് മെസ്സേജ് ചെയ്തു എന്ന് ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്നെ അറിയിച്ചു. അപ്പോള്‍ നാളെ മറ്റൊരാള്‍ക്ക് ഈ അനുഭവം ഉണ്ടാകാന്‍ പാടില്ല എന്ന നല്ല ഉദ്ദേശമെ ഉള്ളൂ” എന്നായിരുന്നു.

താങ്കളെ അടുത്തറിയുന്നര്‍ക്കൊക്കെ താങ്കളുടെ ഉള്ളില്‍ ദുഃഖം ആണെന്ന് അറിയാം എന്നല്ലേ ആ പറഞ്ഞതിന് അര്‍ത്ഥം എന്നായിരുന്നു മറ്റൊരു കമന്റ്. വിഷമങ്ങള്‍ ഇല്ലാതിരിക്കാന്‍ ഞാന്‍ ഇന്ന് ജനിച്ച കുഞ്ഞല്ലല്ലോ.. ആര്‍ക്കാ സഹോദരാ വിഷമങ്ങള്‍ ഇല്ലാത്തതു എന്നായിരുന്നു ഇതിന് അശ്വതി നല്‍കിയ മറുപടി.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ