മൂക്ക് മാത്രം മൂടാൻ കൊറിയൻ 'കോസ്‌ക്' !; സമ്മിശ്ര പ്രതികരണം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ മോഡൽ മാസ്‌ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. മൂക്ക് മാത്രം മറയുന്ന മാസ്‌കാണ് ‘കോസ്‌ക്’ എന്ന പേരിൽ പുറത്തിറക്കിയത്. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാമാകുമെന്നതാണ് ഈ പുത്തൻ മാസ്‌കിന്റെ പ്രത്യേകത.

ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തിൽനിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയൻ ആരോഗ്യവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വായയും മൂക്കും മറക്കാവുന്ന മാസ്‌ക് മൂക്ക് മാത്രം മറയുന്ന തരത്തിൽ മടക്കി ഉപയോഗിക്കാനുമാകും.

ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് ഈ പുത്തൻ മാസ്‌ക് വികസിപ്പിച്ചത്. അമേരിക്കൻ-ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ ‘കൂപാങ്ങി’ൽ വഴി ഇത് വിൽപനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില.

സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ മാസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഇത് വിചിത്ര ആശയമാണെന്നും വേറെ ചിലർ മാസ്ക് ധരിക്കാത്തതിലും ഭേദമാണെന്ന് പറയാമെന്നും അഭിപ്രായപ്പെട്ടു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി