വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ഓൺലൈൻ ചാനലുകൾ പൂട്ടിച്ച്  ചൈന, ഒരു ലക്ഷത്തിലധികം അക്കൗണ്ടുകൾ പൂട്ടി

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഒരു ലക്ഷത്തിലധികം ഓൺലൈൻ ചാനലുകൾ പൂട്ടിച്ച്  ചൈന. ഏപ്രിൽ ആറ് മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടേയും വാർത്താ  അവതാരകരുടെയും  107,000 അക്കൗണ്ടുകളും 835000 വ്യാജ  വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബർ സ്പേസ്  റെഗുലേറ്റർ അറിയിച്ചു.

കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കാൻ പുതിയ നിയമവും ചൈന കൊണ്ടു വന്നേക്കും. പുതിയ നിരോധനം വരുന്നതിന് മുമ്പ് തന്നെ ചൈനീസ് സോഷ്യൽ മീഡിയയിലെ വാർത്ത പ്രചരണം  കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്വിറ്റർ,വെബിയോ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ വാർത്തകൾക്ക് നൽകുന്ന ഹാഷ് ടാഗുകൾ പോലും ചൈനയുടെ സ്റ്റേറ്റ് മീഡിയ കൊടുക്കുന്ന അതേ ഹാഷ് ടാഗുകൾ തന്നെ വേണമെന്നും നിർബന്ധമുണ്ട്.

ന്യൂസ് സ്റ്റുഡിയോ ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചും പ്രൊഫഷണൽ ന്യൂസ് അവതാരകരെ അനുകരിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിച്ച് പൊതുജനങ്ങളെ തെിറ്റദ്ധരിപ്പിക്കുന്ന വിധത്തിൽ ആങ്കർമാരെ സൃഷ്ടിച്ച് ആധികാരിക വാർത്താമാധ്യമമായി പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയതായി സിഎസി (സൈബർ സ്പേസേ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന ) വ്യക്തമാക്കുന്നു.

അടുത്തിടെ ,ബിസിനസുകാരുടേയും സംരംഭകരുടെയും പ്രശസ്തിക്ക് കോട്ടം തട്ടുന്ന രീതിയിൽ  ഇവരെ പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഇടുന്ന കമന്റുകൾ തടയാനും സിഎസി നടപടികൾ എടുത്തിരുന്നു.



Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം