ഫിലിപ്പീൻസിൽ തേങ്ങ വൈൻ കുടിച്ച് 11 പേർ മരിച്ചു; 300 പേർ ആശുപത്രിയിൽ

ഫിലിപ്പീൻസിൽ നടന്ന ക്രിസ്മസ് പാർട്ടിയിലെ ആഘോഷത്തിൽ തേങ്ങ വീഞ്ഞ് കുടിച്ച് 11 പേർ മരിച്ചു. 300 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഫിലിപ്പീൻസിലെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ദക്ഷിണ മനിലയിലെ ലഗുന ക്വൻസോൺ എന്നീ പ്രദേശങ്ങളിലാണ് ലംബനോഗ് (തേങ്ങയിൽ നിന്ന് ഉണ്ടാക്കുന്നത്) എന്ന വൈൻ കുടിച്ച് ദുരന്തം സംഭവിച്ചത്. ലഗുണയിലെ റിസാലിലെ മേയർ വെനർ മുനോസിന്റെ നിർദേശപ്രകാരം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിലാണ് മരണം നടന്നത്. രക്തപരിശോധനയും അവശേഷിക്കുന്ന ലാംബനോഗിന്റെ സാമ്പിളുകളും തിങ്കളാഴ്ച ശേഖരിച്ച് വിശകലനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേർ സുഖം പ്രാപിച്ചു വരുന്നതായും അദ്ദേഹം പ്രാദേശിക റേഡിയോയോട് പറഞ്ഞു.

ഹോം ബ്രൂവുകളിൽ മെത്തനോൾ ഉപയോഗിക്കുന്നത് നേരത്തെ രാജ്യത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിരോധിച്ചിട്ടുള്ളതാണ് ഇത് അപകടകരമാണെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഒരു വർഷം മുമ്പ്, രജിസ്റ്റർ ചെയ്യാത്ത ലാംബനോഗ് പൊതുജനങ്ങൾക്ക് വിൽക്കുന്ന വിൽപ്പനക്കാരെ പിടികൂടാനും പ്രോസിക്യൂട്ട് ചെയ്യാനും എഫ്ഡി‌എ പൊലീസിനെ വിന്യസിച്ചിരുന്നതാണ്.
മാധ്യമ റിപ്പോർറ്റുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ലംബനോഗ് കഴിച്ച് ഇരുപത്തിയൊന്ന് പേരാണ് മരിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്