ധാക്കയില്‍ വന്‍സ്‌ഫോടനം; 15 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലദേശ് ഭരണകൂടം

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ സ്‌ഫോടനം. 15പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണു ഇന്നു വൈകിട്ട് അഞ്ചോടെ സ്‌ഫോടനമുണ്ടായത്.
പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എട്ടു യൂണിറ്റ് ഫയര്‍ഫേഴ്‌സാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇനിയും മരണസഖ്യ ഉയരുമെന്നാണ് റോയിറ്റേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.