അതിസമ്പന്നരെ മാടി വിളിച്ച് ദുബായ്; യുകെയില്‍ നിന്ന് മാത്രം കുടിയേറിയത് 1500 കോടീശ്വരന്മാർ

ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ സമ്പന്നങ്ങളാണ്. അതിൽ എടുത്തു പറയേണ്ട നഗരമാണ് ദുബായ്യ് . ഏറ്റവും മികച്ച ജീവിത നിലവാരവും. അത്യാധുനിക സൗകര്യങ്ങളുമെല്ലാം ദുബായെ ആളുകളുടെ ഇഷ്ടട നഗരമാക്കി മാറ്റുന്നു. ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ അനുസരിച്ച് ലോകത്തിലെ കോടീശ്വരൻമാരെല്ലാം ദുബായിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുകെ യിൽ നിന്ന് നിരവധി കോടീശ്വരൻമാരാണ് ദുബായിലേക്ക് ചേക്കേറിയിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യു.കെ.യില്‍നിന്ന് ദുബായിലേക്ക് കുടിയേറിയതായാണ് റിപ്പോർട്ട്. 250-ലേറെ കോടീശ്വരന്‍മാര്‍ ഈ വര്‍ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ പഠനറിപ്പോര്‍ട്ടിൽ പറയുന്നു. കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വർധിക്കുന്നതോടെ അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും.

വിദേശികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ദുബായിലുണ്ടെന്നാണ് ന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് ഗവേഷണമേധാവി ആന്‍ഡ്രൂ അമോയില്‍സ് ചൂണ്ടിക്കാണിക്കുന്നു. ദുബായ് നൽകുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങള്‍, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല്‍ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവയാണ് വിദേശികളെ മാടി വിളിക്കുന്ന പ്രധാന കാര്യങ്ങൾ.

ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും ലോകത്തിലെ അതി സമ്പന്നരെ ആകൃഷ്ടരാക്കുന്ന കാര്യമാണ്.ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നികുതിനിരക്കുകളാണ് യു.എ.ഇ.യിലുള്ളത്.ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യകേന്ദ്രങ്ങൾ. കൂടാതെ കുറ്റകൃത്യങ്ങൾകുറവാണെന്നതും സുരക്ഷാ കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. വിനോദസഞ്ചാരത്തിനും, അസ്വാദനത്തിനുമായി മനോഹരമായ ബീച്ചുകളും ദുബായിലുണ്ട്.

ഈ വര്‍ഷം ഇതുവരെ യു.കെ.യില്‍നിന്ന് ഏറ്റവുമധികംപേര്‍ പോയത് പാരീസിലേക്കാണ്. 300 പേര്‍. മൊണാക്കോ (250), ദുബായ് (250), ആംസ്റ്റര്‍ഡാം (200), സിഡ്നി (200) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ എത്തി നിൽക്കുന്നത്. 10 ലക്ഷം ഡോളറോ അതില്‍ക്കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തിയാണ് ന്യൂ വേള്‍ഡ് വെല്‍ത്ത് പഠനം നടത്തിയത്.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി