‘8 വർഷത്തിനുള്ളിൽ ഡേറ്റിംഗിൽ റിജെക്ട് ചെയ്തത് 2000 പെൺകുട്ടികൾ’. കേൾക്കുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ ഇത് സത്യമാണ്. ജപ്പാനിൽ നിന്നുള്ള യോഷിയോ എന്നയാളാണ് എട്ട് വർഷത്തിനിടയിൽ രണ്ടായിരം പേരാൽ റിജെക്ട് ചെയ്യപ്പെട്ടത്. പക്ഷെ ഈ യുവാവ് തളർന്നില്ല. അയാൾ സ്വന്തമായി ഒരു സ്ഥാപനം തന്നെ തുടങ്ങി. ഇതാണ് ഇയാളെ വ്യത്യസ്തനാക്കിയതും.
സയൻസിൽ ബിരുദാനന്തരബിരുമുള്ള യോഷിയോയ്ക്ക് വർഷം 20 ലക്ഷം രൂപ സ്ഥിരവരുമാനവുമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു അയാൾ താമസിച്ചിരുന്നത്. എന്നാൽ ഈ കാരണത്താൽ പല പെൺകുട്ടികളും അയാളുടെ പ്രണയാഭ്യർത്ഥനയും നിരസിച്ചു. അതുകൊണ്ട് തന്നെ യോഷിയോയ്ക്ക് ഒരു പ്രണയവും സെറ്റായിരുന്നില്ല.
ആദ്യത്തെ ദിവസം ഡേറ്റിംഗിന് പോയിക്കഴിയുമ്പോൾ തന്നെ പലപ്പോഴും പെൺകുട്ടികൾ യോഷിയോയെ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. അവസാനം പതിയെ യോഷിയോയ്ക്ക് ഡേറ്റിംഗിലുള്ള താല്പര്യം കുറഞ്ഞുവന്നു. എന്നാൽ, പിന്നീട് അയാൾ തന്റെ ഇപ്പോഴത്തെ പങ്കാളിയായ യുവതിയെ കണ്ടുമുട്ടുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്. എന്നാൽ, അതുകൊണ്ടൊന്നും തീർന്നില്ല.
പലവട്ടം പ്രണയത്തിൽ തഴയപ്പെട്ട ഒരാളെന്ന നിലയിൽ പ്രണയത്തോട് മുഖം തിരിച്ച് നിൽക്കുകയല്ല, സ്വന്തമായി ഒരു ഡേറ്റിംഗ് ഏജൻസി തന്നെ യോഷിയോ തുടങ്ങി. പേര് യോഷിയോ മാര്യേജ് ലബോറട്ടറി (Yoshio Marriage Laboratory). ഈ ഏജൻസി എന്താണ് ചെയ്യുന്നതെന്ന് വച്ചാൽ ഫ്രീയായി പ്രണയത്തെ കുറിച്ച് ഉപദേശം നൽകും. പറ്റിയ പങ്കാളികളെ കണ്ടെത്താൻ സഹായിക്കും. അങ്ങനെയാണ് ഈ ഏജൻസിയുടെ പ്രവർത്തനങ്ങൾ.