ന്യൂയോര്‍ക്കില്‍ ഹിമപാതം, എട്ടടി ഉയരത്തില്‍ മഞ്ഞ്, 28 മരണം; തണുത്തുറഞ്ഞ് അമേരിക്ക

അമേരിക്കയില്‍ പിടിമുറുക്കി അതിശൈത്യം. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഹിമപാതത്തില്‍ 28 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എട്ടടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഇവിടേക്കുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇതിനാല്‍ നഗരം തികച്ചും ഒറ്റപ്പെട്ട സ്ഥിതിയിലായി.

ജനങ്ങള്‍ക്ക് സഹായം എത്തിക്കാനാകാത്ത സ്ഥിതിയായിരുന്നുവെന്നും യുദ്ധ മേഖലയില്‍ പ്രവേശിക്കുന്ന പ്രതീതിയാണ് അടിയന്തര സര്‍വീസ് വാഹനങ്ങള്‍ക്കുണ്ടായതെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു. ശീതക്കാറ്റിനെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി .

15 ലക്ഷത്തോളംപേര്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. അതിശൈത്യത്തില്‍ മരണം 60 കടന്നെന്നാണ് വിവരം. കിഴക്കന്‍ മേഖലകളില്‍ മാത്രമല്ല അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴ്ന്ന നിലയിലാണ്. വീടുകളും വാഹനങ്ങളുമെല്ലാം മഞ്ഞുമൂടി കഴിഞ്ഞു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിനോദസഞ്ചാരികളില്‍ പലരും നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ