കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ ആശുപത്രിയും അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു; 59 പേര്‍ കൊല്ലപ്പെട്ടു

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിനു നേരെ നടത്തിയ ആക്രമണത്തില്‍ രോഗികള്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് മെഡിക്കല്‍ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് ഇസ്രയേലി സൈന്യം ബോംബിടുകയും ചെയ്തു. മുമ്പും ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ഗസ്സയിലെ അല്‍-മവാസി ക്യാമ്പിനു നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 25 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു തവണയാണ് ഇസ്രയേല്‍ സൈന്യം ക്യാമ്പില്‍ ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ അല്‍-മവാസിയിലടക്കം ഗസ്സയില്‍ 59 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിയാന്‍ ആളുകള്‍ക്ക് ഇസ്രയേല്‍ സേനയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രയേല്‍ ജയിലുകളില്‍ കൊല്ലപ്പെട്ട 46 പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നില്ലെന്ന് പ്രിസണേഴ്‌സ് സൊസൈറ്റി ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു വടക്കന്‍ ഗസ്സയിലെ ബെയ്ത്ലാഹിയയില്‍ ഇസ്രായേല്‍ ഉപരോധവും ആക്രമണവും നടത്തിയത്. കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നൂറുകണക്കിന് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും ഇസ്രായേല്‍ സേന നിഷേധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. ഹുസാം അബു സഫിയ വ്യക്തമാക്കി.

Latest Stories

കേരളത്തില്‍ വിവിധ ഇടങ്ങള്‍ ശക്തമായ വേനല്‍മഴ തുടരും; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; തിരുവനന്തപുരത്തെ കടല്‍ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍

CSK VS KKR: തോറ്റാൽ എന്താ എത്ര മാത്രം നാണക്കേടിന്റെ റെക്കോഡുകളാണ് കിട്ടിയിരിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്സിന്റെ ലിസ്റ്റിലേക്ക് ഇനി ഈ അപമാനങ്ങളും; എന്തായാലും തലയുടെ ടൈം നല്ല ബെസ്റ്റ് ടൈം

KOHLI TRENDING: കോഹ്‌ലി ഫയർ അല്ലെടാ വൈൽഡ് ഫയർ, 300 കോടി വേണ്ടെന്ന് വെച്ചത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ; ഞെട്ടി ബിസിനസ് ലോകം

CSK UPDATES: ധോണി മാത്രമല്ല ടീമിലെ താരങ്ങൾ ഒന്നടങ്കം വിരമിക്കണം, ചെന്നൈ സൂപ്പർ കിങ്‌സ് പിരിച്ചുവിടണം; എക്‌സിൽ ശക്തമായി ബാൻ ചെന്നൈ മുദ്രാവാക്ക്യം

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

IPL 2025: ഇന്ത്യയിൽ ആമസോണിനെക്കാൾ വലിയ കാട്, അതാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വപ്നം കണ്ട പതിനെട്ടാം സീസൺ; തലയും പിള്ളേരും കളത്തിൽ ഇറങ്ങിയാൽ പ്രകൃതി സ്നേഹികൾ ഹാപ്പി ; കണക്കുകൾ ഇങ്ങനെ

എല്‍പിജി വില വര്‍ദ്ധനവില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നു; സ്ത്രീകള്‍ക്ക് സംതൃപ്തി, വില വര്‍ദ്ധനവ് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനെന്ന് ശോഭ സുരേന്ദ്രന്‍; സര്‍ക്കാസം മികച്ചതെന്ന് നെറ്റിസണ്‍സ്

CSK UPDATES: ഈ ചെന്നൈ ടീമിന് പറ്റിയത് ഐപിഎൽ അല്ല ഐടിഎൽ, എങ്കിൽ ലോകത്ത് ഒരു ടീം ഈ സംഘത്തെ തോൽപ്പിക്കില്ല; അത് അങ്ങോട്ട് പ്രഖ്യാപിക്ക് ബിസിസിഐ; ആവശ്യവുമായോ സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വിധിന്യായത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് കോടതിയുടെ അഭിനന്ദനം

'കുമാരനാശാന് കഴിയാത്തത് വെള്ളാപ്പള്ളിയ്ക്ക് സാധിച്ചു'; വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയും പിണറായി വിജയന്‍; മലപ്പുറം പരാമര്‍ശത്തിന് പിന്തുണ