തുടര്‍ച്ചയായി 58 മണിക്കൂര്‍ ചുംബിച്ച് ലോക റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ തായ്ലന്‍ഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയുമാണ് വേര്‍പിരിഞ്ഞതായി സ്ഥിരീകരിച്ചത്. ഇരുവരും 58 മണിക്കൂറും 35 മിനിറ്റും തുടര്‍ച്ചയായി ചുംബിച്ചാണ് ലോക റെക്കോര്‍ഡ് നേടിയത്.
പട്ടായ ബീച്ചില്‍ 2013 ല്‍ നടന്ന മത്സരത്തിലൂടെയാണ് എക്കച്ചായ് തിരനാരത്തും ലക്ഷണയും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ബിബിസി സൗണ്ട് സ് പോഡ്കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് എക്കച്ചായി വേര്‍പിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. വേര്‍പിരിഞ്ഞെങ്കിലും അന്ന് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്ന് എക്കച്ചായ് പറഞ്ഞു.
മത്സരത്തിന്റെ നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നെന്നും എക്കച്ചായ് ഓര്‍ത്തെടുത്തു. ശുചിമുറികള്‍ ഉപയോഗിക്കുന്നതിന്റെ ഇടവേളകളില്‍ പോലും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകള്‍ ചേര്‍ത്തിട്ട് തന്നെ ആയിരിക്കണം. ആ ഗിന്നസ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്നും എക്കച്ചായ് കൂട്ടിച്ചേര്‍ത്തു.
Read more
അവധിക്കാലം ചെലവഴിക്കുന്നതിനു വേണ്ടിയായിരുന്നു ദമ്പതികള്‍ അന്ന് തായ്‌ലാന്‍ഡില്‍ എത്തിയത്. പ്രണയയദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 13ലക്ഷം രൂപയും ഡയമണ്ട് മോതിരവുമായിരുന്നു സമ്മാനം.