ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. വിനോദ സഞ്ചാരികളായ ആറു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സ്പെയിനിൽ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റുമാണ് മരിച്ചത്. സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും 3 കുട്ടികളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Hudson River Helicopter crash @fox5ny @ABC7 @NBCNewYork @CBSNewYork @njdotcom @News12NJ @CNN @cnnbrk
Credit: Bruce Wall pic.twitter.com/CVy249wApx
— SangriaUltra (@xpertcommander) April 10, 2025
ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നും മരിച്ചവരിൽ പൈലറ്റ്, രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വ്യാഴഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്. ഹെലികോപ്റ്റർ ആകാശത്ത് വെച്ച് തകർന്നു വീഴുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009ൽ ഹഡ്‌സൺ നദിക്ക് മുകളിൽ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചിരുന്നു.