Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

ആഴക്കടലിലൂടെ അതിവേഗ തീവണ്ടി; ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയില്‍ പാത, സാധ്യതാപഠനത്തിന് യു.എ.ഇ

, 12:36 pm

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ആഴക്കടലിലൂടെ  സമുദ്രപാത. ഇതിന്‍റെ സാധ്യതകളെ കുറിച്ചു പഠിക്കുകയാണ്  യുഎഇ. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് എത്താനാണ് കടലിനടിയിലൂടെ റെയില്‍പാത നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ തേടുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് യുഎഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്.

ഇക്കാര്യത്തില്‍ നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സാധ്യതാപഠനവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അബ്ദുല്ല അല്‍ശെഹി പറഞ്ഞു.

ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന പാത യാഥാര്‍ത്ഥ്യമായാല്‍. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കപ്പെടുക. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാനും യുഎഇയ്ക്ക് പദ്ധതിയുണ്ട്.

Advertisement