വര്‍ഷങ്ങളായി കുളിക്കാറില്ല, വെള്ളം അലര്‍ജിയെന്ന് 22കാരി; അക്വാജെനിക് ഉര്‍ട്ടികാരിയ തിരിച്ചറിഞ്ഞത് കൗമാരപ്രായത്തില്‍

ദിവസം ഒന്നിലേറെ തവണ കുളിക്കുന്നവരാണ് മലയാളികള്‍. കുളിക്കാന്‍ മടി കാണിക്കുന്നവരോട് പരിഹാസ രൂപേണ ചോദിക്കുന്ന ചോദ്യമാണ് വെള്ളം അലര്‍ജിയാണോയെന്ന്. എന്നാല്‍ വെള്ളം അലര്‍ജിയുണ്ടാക്കുന്ന ഒരു അവസ്ഥയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള യുവതിയ്ക്കാണ് അപൂര്‍വ രോഗാവസ്ഥ.

ലോറന്‍ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് തന്റെ ശാരീരികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. അക്വാജെനിക് ഉര്‍ട്ടികാരിയ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. വെള്ളം ശരീരത്തില്‍ വീഴുന്നതോടെ ദേഹത്ത് ചുണങ്ങുകള്‍ രൂപപ്പെടും. ഇതേ തുടര്‍ന്നുള്ള ചൊറിച്ചില്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് യുവതി പറയുന്നു.

കൗമാര പ്രായത്തിലാണ് ലോറന്‍ രോഗാവസ്ഥ തിരിച്ചറിയുന്നത്. അലര്‍ജിയ്ക്ക് ചികിത്സയില്ലാത്തതിനാല്‍ അപൂര്‍വമായി മാത്രമാണ് യുവതിയുടെ കുളി. സാധിക്കുന്നത്രയും വേഗത്തില്‍ വസ്ത്രങ്ങള്‍ മാറുന്നുണ്ടെന്നും യുവതി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പ്രശ്‌നം പങ്കുവച്ചതോടെ ഇതേ രോഗാവസ്ഥയിലുള്ള മറ്റുള്ളവരെ കണ്ടെത്താനും യുവതിയ്ക്ക് സാധിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം